ഏകസിവില്‍ കോഡിനുള്ള മുറവിളി മതന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി: പൂക്കോട്ടൂര്‍
പന്തീരാങ്കാവ്: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് സ്ഥാപിത താല്പര്യക്കാരുടെ ഏകസിവില്‍ കോഡിനായുള്ള മുറവിളിയെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. ഒളവണ്ണ പഞ്ചായത്ത് എസ്.വൈ.എസ് പന്തീരാങ്കാവില്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഏകസിവില്‍ കോഡും മതേതര ഇന്ത്യയും' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ എന്ട്രന്സില് 12-ാം റാങ്ക് നേടിയ അരവിന്ദ് എസ്. കുമാര്‍, 43-ാം റാങ്ക് നേടിയ ഫാത്തിമ നസ്റി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിതരണം ചെയ്തു.
സമസ്ത പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് കുന്ദമംഗലം മണ്ഡലം എസ്.വൈ.എസ് പ്രസിഡന്റ് കെ.കെ കോയ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കെ.എം.എ റഹ്മാനും വിതണം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡന്റ് അക്ബര്ഷാഹിദ് അന്‍വരി അധ്യക്ഷനായി. കെ.എന്‍.എ കോയ, ടി.പി മുസ്തഫ, മുസ്തഫ മാത്തറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."