രാഹുല്‍ വിദേശിയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് ബി.എസ്.പി ദേശീയ കോഓര്‍ഡിനേറ്റര്‍
ലഖ്‌നൗ: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) ദേശീയ കോഓര്‍ഡിനേറ്റര്‍. ജയ്പ്രകാശ് സിങ്ങിന്റേതാണ് അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടുന്നത്. പക്ഷെ, രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളതെന്നും ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടു.
എച്ച്.ഡി. കുമാരസ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവാണ് താനെന്ന് മായാവതി തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ പ്രാപ്തിയുള്ള നേതാവ് അവരാണെന്നും മറ്റൊരു ദേശീയ കോഓര്‍ഡിനേറ്ററായ ജയ് പ്രകാശ് സിങ് അവകാശപ്പെട്ടു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്ന് യോഗം വിലയിരുത്തി. മായാവതിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഏക നേതാവ് മായാവതിയാണെന്നും കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ വിര്‍ സിങ് അഭിപ്രായപ്പെട്ടു. ദലിത് വിഭാഗത്തിന്റെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയിട്ടുള്ള നേതാവാണ് മായാവതി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."