പരാജയം മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് കുപ്രചാരണം നടത്തുന്നു: എസ്. സതീഷ്
കോതമംഗലം: പരാജയം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് മാന്യതക്ക് നിരക്കാത്ത, നട്ടാല്‍ കുരുക്കാത്ത കുപ്രചരണങ്ങള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രചരിപ്പിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്. അവസാനത്തെ അടവായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ ഇറക്കിയിട്ടും ഇടതുപക്ഷത്തിനെതിരേ രക്ഷയില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ വഴിയും ചില സ്വകാര്യ ചാനലുകാരെ സ്വാധീനിച്ചും നുണപ്രചരണങ്ങള്‍ ഇറക്കിവിടുന്നത്. എന്നാല്‍ ഇതൊന്നും കേരളത്തിലെയും ഇടുക്കിയിലേയും പ്രബുദ്ധരായ വോട്ടര്‍മാര്‍ വിശ്വസിക്കില്ലായെന്നും ജോയിസ് ജോര്‍ജിനെ വിജയിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്നും എല്‍.ഡി.എഫ് ലോക്കല്‍ കമ്മറ്റി ഊന്നുകല്‍ ടൗണില്‍ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് എസ്.സതീഷ് പറഞ്ഞു. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിനകത്തും പുറത്തും മണ്ഡലത്തിലുടനീളവും മികച്ച പ്രവര്‍ത്തനം ജന സേവന രംഗത്ത് തെളിച്ച ഏറ്റവും മികച്ച എം.പിയായിരുന്ന ജോയിസ് ജോര്‍ജിന്റെ വിജയം മതേതര കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് നൗഷാദ് റ്റി.എച്ച്.അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവന്, സി.പി.എം ലോക്കല്‍ സെക്രട്ടറി ഷിബു പട പറമ്പത്ത്, ജനതാദള്‍ (എല്‍. ജെ.ഡി) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സൈഷന് മാങ്കുഴ ,ഊന്നുകല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ്, പി.എസ്.എ.കബീര്‍, അസൈനാര്‍ തേങ്കോട്, എന്നിവര്‍ പ്രസംഗിച്ചു.പ്രകടനത്തിലും സമ്മേളനത്തിലും നൂറ് കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."