കൈത്തറി രംഗത്തിന് ഉണര്‍വേകാന്‍ യുവവീവ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: കൈത്തറി നെയ്ത്ത് രംഗത്തിന് ഉണര്‍വ്വേകാന്‍ വഴിയൊരുക്കുന്ന യുവവീവ് പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിനും, കൈത്തറി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കി കൂടുതല്‍ യുവതീ യുവാക്കളെ ഈ മേഖലയില്‍ സംരംഭകരാക്കി മാറ്റുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് യുവവീവ്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കുടുംബശ്രീ മിഷനും ജില്ലാവ്യവസായ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 40 പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഗുണഭോക്താക്കളെ കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കായി വ്യവസായ കേന്ദ്രം അധികൃതരുടെ നേതൃത്വത്തില്‍ അവബോധപരിപാടി നടത്തി ഇതില്‍ നിന്നും താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്ക് പ്രത്യേക അഭിമുഖം സംഘടിപ്പിച്ചാണ് ഗുണഭോക്തൃതെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേരടങ്ങുന്ന രണ്ട് ബാച്ചുകളില്‍ ആദ്യത്തെ പരിശീലനത്തിനാണ് 16ന് തുടക്കം കുറിക്കുന്നത്. കക്കോടി ഗ്രാമപഞ്ചായത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നത്. ഇതിനുശേഷം രണ്ടാമത്തെ ബാച്ചിനും സമയബന്ധിതമായി പരിശീലനം ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങില്‍ കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി അധ്യക്ഷനായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത് താഴത്തയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രന്‍, കക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മേലാല്‍ മോഹനന്‍, വിജില സി, ശ്രീലത എന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.കെ രാജീവ്, കെ. ബല്‍രാജ്, സുജ അശോകന്‍, മാടിച്ചരി ഗംഗാധരന്‍, എം. കെ.നാരായണന്‍, കെ.പി ശാരദ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സത്യവതി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."