HOME
DETAILS

അടച്ചുപൂട്ടലിന് ഒരു വര്‍ഷം: സാധാരണ നിലയിലെത്താതെ കശ്മിര്‍

  
backup
August 04 2020 | 03:08 AM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

 


വാര്‍ഷികത്തിലെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ജമ്മു-കശ്മിരിലെ 370ാം വകുപ്പ് എടുത്തുകളയുകയും ജമ്മു-കശ്മിരിനെ കേന്ദ്രഭരണപ്രദേശമാക്കി രണ്ടായി വിഭജിക്കുകയും ചെയ്യുന്നതിന് മുന്നോടിയായുള്ള കശ്മിര്‍ ലോക്ക് ഡൗണിന് ഇന്നേക്ക് ഒരു വര്‍ഷം. ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്തുകളയുകയും ലഡാക്കിനെ വിഭജിച്ച് മറ്റൊരു കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ഓഗസ്റ്റ് നാലുമുതല്‍ തന്നെ കശ്മിരില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പൂര്‍ണമായും സൈനിക വലയത്തിലാക്കുകയുമായിരുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരങ്ങളിലെല്ലാം കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മാര്‍ക്കറ്റുകളും റോഡുകളും അധികൃതര്‍ അടച്ചിട്ടുണ്ട്. മരുന്നും ഭക്ഷണവും ഉള്‍പ്പെടുന്ന അവശ്യസര്‍വിസുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 370ാം വകുപ്പ് പിന്‍വലിക്കുന്നതോടെ കശ്മിരില്‍ വലിയ തോതിലുള്ള കുതിപ്പുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഒരു വര്‍ഷത്തിന് ശേഷവും കശ്മിര്‍ സാധാരണ നിലയിലെത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്ന് സുപ്രിം കോടതി പ്രഖ്യാപിച്ചിട്ടും 4ജി ഇന്റര്‍നെറ്റ് സര്‍വിസ് ഇതുവരെ പുനര്‍സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതുമൂലം കൊവിഡ് കാലത്തെ ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടക്കുന്നില്ല. പൊതുഗതാഗതവും പുനസ്ഥാപിച്ചില്ല. അന്ന് വീട്ടു തടങ്കലിലാക്കിയ മെഹ്ബൂബ മുഫ്തിയുള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ പലരും ഇപ്പോഴും തടങ്കലില്‍ തന്നെയാണുള്ളത്. ടൂറിസം, നിര്‍മാണം, ഐ.ടി, കരകൗശല മേഖലകള്‍ ഇപ്പോഴും തകര്‍ന്നു കിടക്കുകയാണ്.
തൊഴില്‍ശാലകളും കമ്പനികളും വ്യാപകമായി അടച്ചു പൂട്ടി. ആദ്യത്തെ അഞ്ചു മാസത്തിനുള്ളില്‍ തന്നെ 17,878 കോടിയുടെ നഷ്ടമാണുണ്ടായെന്ന് കശ്മിര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കണക്കാക്കിയിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം 84 ശതമാനം കുറഞ്ഞു. ലോക്ക് ഡൗണിന് പിന്നാലെ വന്ന കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ബാക്കിയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ദുരിതത്തിലാക്കിയിട്ടുണ്ട്. കശ്മിരില്‍ നിലവിലുള്ള നിരവധി നിയമങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും പകരം നിയമം കൊണ്ടുവരുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഭരണസ്തംഭനം ശക്തമാണ്. തെരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനവും പാലിച്ചില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago