വീട് കുത്തിത്തുറന്ന് മോഷണം: തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
കൊച്ചി: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. പച്ചാളം കണ്ണാമ്പള്ളി റോഡില്‍ താമസിക്കുന്ന കിഴവന പറമ്പില്‍ രേണുകയുടെ വീടിന്റെ ഹാളില്‍ സൂക്ഷിച്ചിരുന്ന ഫാന്‍ , കുക്കര്‍, തേപ്പ് പെട്ടി അലവാര കുത്തി തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന 1200 രൂപ എന്നിവ മോഷ്ടിച്ച തമിഴ്നാട് സ്വദേശി ലക്ഷ്മി (30) ആണ് എറണാകുളം നോര്‍ത്ത് പൊലിസിന്റെ പിടിയിലായത്. ഉച്ചക്ക് രണ്ടിന് പോയി വൈകിട്ട് നാല് മണിക്ക് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടനെ പൊലിസില്‍ വിവരം അറിയികയായിരുന്നു. തുടര്‍ന്ന് പൊലിസ് സംഭവ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. പച്ചാളം ഭാഗത്തുനിന്നാണ് ചാക്ക് കെട്ടുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന പാര ഉപയോഗിച്ച് വാതിലിെന്റ പൂട്ട് പൊളിച്ച് അകത്ത് കയറിയായിരുന്നു മോഷണമെന്ന് പൊലിസ് പറഞ്ഞു.
നോര്‍ത്ത് എസ്.ഐ അനസ്, സീനിയര്‍ സി.പി.ഒ ഗിരീഷ് ബാബു, ഡബ്ല്യു.സി.പി.ഒമാരായ സുനിത,സരിത എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും ഇത്തരത്തില്‍ വന്‍ സംഘം എത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."