താനൂര്‍ തീരദേശ വിദ്യാഭ്യാസ പദ്ധതി: എസ്.കെ.എസ്.എസ്.എഫ് കൗണ്‍സലിങ് ക്യാംപ് ഇന്ന്
കോഴിക്കോട്: താനൂര്‍ തീരദേശ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന കൗണ്‍സലിങ് ക്യാംപ് ഇന്ന് നടക്കും.
താനൂരിലെ തീരദേശ മേഖലയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് താനൂര്‍ എച്ച്. എസ്. എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ പോലും ലഹരിക്കടിമപ്പെടുകയും വിവിധ റാക്കറ്റുകളുടെ ഭാഗമായി മാറുകയും ചെയ്യുന്ന സാഹചര്യം മേഖലയിലുണ്ട്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ മതബോധമുള്ള വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുകയാണ് സംഘടന ലക്ഷ്യമിടുന്നത്.
താനൂര്‍ തീരദേശ മേഖലയിലെ പതിമൂന്ന് മഹല്ലുകളില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ അക്കാദമിക് പാനല്‍ സെലക്ഷന് പരീക്ഷക്കും ഇന്റര്‍വ്യൂവിനും നേതൃത്വം നല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."