HOME
DETAILS

തെരഞ്ഞെടുപ്പ്: അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കി

  
backup
April 16 2019 | 07:04 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

തൊടുപുഴ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള - തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മൂന്നാറടക്കമുള്ള പ്രദേശങ്ങളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കി. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി.
മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാരടക്കമുള്ള പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇരുസംസ്ഥാനങ്ങളിലേക്കും അനധികൃതമായി പണമോ ലഹരി വസ്തുക്കളോ എത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനും തടയിടുന്നതിനും വേണ്ടിയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ തെരഞ്ഞെടുപ്പുസമയത്ത് തോട്ടം തൊഴിലാളികളെ സ്വാധീനിക്കുന്നതിനായി എത്തിച്ച പണവും പാരിതോഷികങ്ങളും പിടിച്ചെടുത്ത സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. തമിഴ്‌നാട്ടില്‍ വോട്ടുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാര്‍ അടക്കമുള്ള മേഖലകളിലുള്ളത്. അതുകൊണ്ട് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലെത്തുന്നത് പതിവാണ്.
ഇത്തരത്തില്‍ എത്തുന്നവരുടെ കൈയില്‍ പണമോ മറ്റു പാരിതോഷികങ്ങളോ ലഹരി വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന. കഴിഞ്ഞ ദിവസം കുമളിക്ക് സമീപത്തുനിന്ന് രണ്ടില അടയാളം രേഖപ്പെടുത്തിയ 3000 സാരികള്‍ പ്രത്യേക സംഘം പിടികൂടിയിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നനമാണ് രണ്ടില.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് പരിശോധന നടത്തുന്നതെന്നും അനധികൃത ഇടപാടുകള്‍ തടയുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗംകൂടിയാണ് പരിശോധനയെന്നും പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago