മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ ലോകകപ്പ് ഫുട്ബോള്‍ പ്രവചനം യാഥാര്‍ഥ്യമായി
കോഴിക്കോട്: ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ വിജയികളുടെ പേര് മുന്‍കൂട്ടി രേഖപ്പെടുത്തി മജീഷ്യന്‍ രാജീവ് മേമുണ്ട നടത്തിയ പ്രവചനം യാഥാര്‍ഥ്യമായി. മത്സരത്തില്‍ ഫ്രാന്‍സ് ജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരുന്നത്. ഈ മാസം ഒന്‍പതിനാണ് കാലിക്കറ്റ് പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്‍പാകെ രാജീവ് മേമുണ്ട പ്രഖ്യാപനം നടത്തിയത്. വിജയികളായി ഫ്രാന്‍സ്,ഫൈനല്‍ ടീമുകളായ ക്രൊയേഷ്യ, ഫ്രാന്‍സ്, ടോപ്പ് സ്കോറര്‍ ഹാരി കെയിന്‍ എന്നിവരുടെ പേരാണു പെട്ടിയില്‍ സൂക്ഷിച്ച കടലാസില്‍ എഴുതിയിരുന്നത്. സാക്ഷികള്‍ ഒപ്പിട്ട കടലാസ് പെട്ടിയിലിട്ട് പൂട്ടി താക്കോല്‍ ഫോട്ടോഗ്രാഫര്‍ രാജേഷ് മേനോനെ ഏല്‍പ്പിക്കുകയായിരുന്നു. പെട്ടി ബാങ്ക് ലോക്കറിലും സൂക്ഷിച്ചു.
ഇന്നലെ രാവിലെ കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.സി ജോബി, എല്‍.ഐ.സി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജര്‍ കെ.വി പ്രേംകുമാര്‍, എല്‍.ഐ.സി സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ വി.എസ് മധു എന്നിവരാണ് പെട്ടി തുറന്നത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ശ്രദ്ധേയനായ മാന്ത്രികന് കൂടിയാണ് രാജീവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."