ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് മുന്‍പായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംസഥാന ഘടകങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ബി.സി.സി.ഐ. പരിശീലനം നടത്തുന്ന താരങ്ങളുടെ ആരോഗ്യ സുരക്ഷയുടെ പൂര്‍ണ ചുമതല സംസ്ഥാന ഘടകങ്ങള്‍ക്കാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
പരിശീലനം തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ കൊവിഡ് അപകട സാധ്യതകള്‍ മനസ്സിലാക്കി സമ്മതപത്രത്തില്‍ ഒപ്പിടണം. കൂടാതെ 60 വയസിന് മുകളിലുള്ള വ്യക്തികള്‍ക്കും ആരോഗ്യ പ്രശനങ്ങളുള്ള വ്യക്തികള്‍ക്കും പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ട@ാവില്ല. ഇതുപ്രകാരം സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍, ഗ്രൗണ്ട@് സ്റ്റാഫുകള്‍ എന്നിവര്‍ 60 വയസിന് മുകളില്‍ ആണെങ്കില്‍ ക്യാംപില്‍ പങ്കെടുന്നതിന് അനുമതി നിഷേധിക്കും. ക്യാംപ് തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ അടുത്തിടെ ചെയ്ത യാത്രയുടെ വിവരങ്ങള്‍ ഓണ്‍ലൈനായി മെഡിക്കല്‍ ടീമിനെ അറിയിക്കണം. മൂന്ന് ദിവസത്തിനുള്ളില്‍ ര@ണ്ട് കൊവിഡ് ടെസ്റ്റുകള്‍ നടത്തി നെഗറ്റീവ് ആയെങ്കില്‍ മാത്രമേ താരങ്ങള്‍ക്ക് പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു.
സ്റ്റേഡിയത്തിലേക്ക് സ്വന്തം വാഹനത്തില്‍ പോകണം. എന്‍95 മാസ്‌ക് ഉപയോഗിക്കാനും ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടു@ണ്ട്. പരിശീലന സമയത്തും പൊതുസ്ഥലങ്ങളിലും കണ്ണട ഉപയോഗിക്കാനും ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."