സാഞ്ചോയെ ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
മാഞ്ചസ്റ്റര്‍: ബൊറൂസിയ ഡോര്‍ട്മു@ണ്ട് താരമായ ജേഡന്‍ സാഞ്ചോയെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. കൊവിഡ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുനൈറ്റഡ് ഇന്‍സ്റ്റാള്‍മെന്റ് വഴി താരത്തെ സ്വന്തമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
യൂറോപ്പില്‍ നിന്നുള്ള മുന്‍നിര ക്ലബുകള്‍ സാഞ്ചോക്ക് പിറകെ ഓഫറുമായി രംഗത്തുണ്ട@്. എന്നാല്‍ എവിടേക്കാണ് താരം മാറുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ട@ായിട്ടില്ല. ബൊറൂസിയ ഡോര്‍ട്മു@ണ്ട് സാഞ്ചോക്ക് വേ@ണ്ടി 120 മില്യന്‍ യൂറോയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്‍കാമെന്നാണ് യുനൈറ്റഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം 70 മില്യണ്‍, അടുത്ത വര്‍ഷം 30 മില്യണ്‍, 2022ല്‍ 20 മില്യണ്‍ എന്നിങ്ങനെ പണം നല്‍കാമെന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറിയിച്ചിട്ടുള്ളത്. ഈ മാസം പത്തിന് മുമ്പായി യുനൈറ്റഡ് അപേക്ഷ സമര്‍പ്പിക്കുകയും വേണം. മാഞ്ചസ്റ്റര്‍ സിറ്റിയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ സാഞ്ചോ ഡോര്‍ട്മുണ്ട@ിന്റെ സെക്കന്‍ഡ് ടീമില്‍ നിന്നായിരുന്നു പ്രധാന ടീമിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."