ആലപ്പുഴ തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
അമ്പലപ്പുഴ: ശക്തമായ തിരമാലയില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് അമ്പലപ്പുഴ തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. നാവികസേനയുടെ ഹെലികോപ്റ്റര്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറും. ബാര്ജറിലുള്ള സ്പീഡ് ബോട്ടിനുള്ളില്‍ ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
മൂന്നുദിവസമായി കടലില്‍ അലഞ്ഞ അബൂദബി അല്‍ ഫത്താന്‍ ഡോക്കിന്റെ 180 മീറ്റര്‍ നീളമുള്ള ബാര്‍ജാണ് ഇന്നലെ രാവിലെ എട്ടോടെ അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്തടിഞ്ഞത്.
കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടംപൊട്ടി കരക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്തോനേഷ്യയില്‍നിന്നുള്ള കപ്പലും, ഫൈബര്‍ ബോട്ടും, ചെറിയ ബാര്ജറും ഇതില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."