HOME
DETAILS
MAL
ശശി തരൂര്‍ വീണ്ടും അങ്കക്കളത്തിലേക്ക്; അപകടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം
backup
April 16 2019 | 10:04 AM
തിരുവനന്തപുരം: വിഷു ദിനത്തില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തല പൊട്ടിയ തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വീണ്ടും അങ്കക്കളത്തില്‍.
തലയില്‍ തുന്നലുകളുള്ള ശശി തരൂര്‍, വലിയ തട്ടം ചുറ്റിക്കെട്ടിയാണ് ആശുപത്രിക്ക് പുറത്തിറങ്ങിയത്. ഇതിന്റെ ചിത്രം തന്റെ ഫെയ്സ്ബുക്കില്‍ തരൂര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, അപകടത്തില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ത്രാസ് പൊട്ടാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."