തിരുന്നാവായ റെയില്‍വേ സ്റ്റേഷന് ഇടത്താവളമാക്കി ലഹരി മാഫിയ
തിരുന്നാവായ: റെയില്‍വേ സ്റ്റേഷന് ഇടത്താവളമാക്കി ലഹരി മാഫിയ പിടിമുറുക്കുന്നു. തിരുന്നാവായ റെയില്‍വേ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളും റെയില്‍വേ ജീവനക്കാര്‍ താമസിച്ചിരുന്ന പഴയകാല കെട്ടിടങ്ങളും കേന്ദ്രമാക്കിയാണ് ലഹരി മാഫിയക്കാര്‍ പിടിമുറുക്കിയിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷന്റെ പിന് ഭാഗത്തുള്ള ഇടിഞ്ഞു പൊളിഞ്ഞു വിഴാറായ ക്വാട്ടേഴ്സ് കെട്ടിടങ്ങളും ആള് താമസമില്ലാത്ത കെട്ടിടങ്ങളും ഫളാക്റ്റ് ഫോമിന്റെ പരിസര പ്രദേശവും കേന്ദ്രമാക്കിയാണ് ലഹരിമദ്യ മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൊന്ത കാട് പിടിച്ചു കിടക്കുന്ന ക്വാട്ടേഴ്സ് കെട്ടിടങ്ങളില്‍ ചില അപരിചിതര്‍ ദിവസവും എത്തുന്നുണ്ട്. റെയില്‍വേ ജീവനക്കാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ അപരിചിതരായ യുവാക്കള്‍ വരുന്നത് പരിസര വാസികള്‍ വിലക്കിയിരുന്നുവെങ്കിലും ഇപ്പോഴും ഇത്തരക്കാര്‍ എത്തുന്നുണ്ട്. ഈ യുവാക്കള്‍ ലഹരി മാഫിയയുടെ സംഘങ്ങളാകാമെന്ന് സമീപ വാസികള്‍ പറയുന്നു. ഈ സംഘം എത്തുന്നതോടെ നാട്ടുകാരായ വിദ്യാര്ഥികള്ടക്കമുളള ചില കുട്ടികളെ ഇവിടെ കാണാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."