HOME
DETAILS
MAL
ട്രഷറിയിലെ പണം തട്ടിയ ബിജുലാലിനെ പിരിച്ചുവിടും, എന്നെ ഒന്നും അറിയിച്ചില്ലെന്ന് പ്രതിയുടെ ഭാര്യ
backup
August 04 2020 | 06:08 AM
തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ പണത്തട്ടിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കിനാണ് അന്വേഷണത്തിന്റെ നേതൃത്വം. എട്ടംഗ സംഘത്തില്‍ വഞ്ചിയൂര്‍ സിഐയും ഉള്‍പ്പെടും. കേസിലെ പ്രതി ബിജുലാലിനെ ഇന്ന് പിരിച്ചുവിട്ടേക്കും. എന്നാല്‍ ബിജുലാല്‍ എന്നെ ഒന്നും അറിയിച്ചില്ലെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞു. പണവും ജോലിയുമുള്ളപ്പോള്‍ എന്തിനീ പണി ചെയ്തതെനന്ന് അറിയില്ലെന്നും അധ്യാപിക കൂടിയായ ഭാര്യ ചോദിക്കുന്നു.
തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ പണത്തട്ടിപ്പില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത് വസ്തുതയാണെന്നും ഇത് ഏത് തരത്തിലാണ് എന്ന് പരിശോധിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
ട്രഷറി സംവിധാനത്തില്‍ പഴുതുകളില്ല. മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയല്ലാതെ തട്ടിപ്പ് നടത്താനാകില്ല. എജിയും കണക്കുകള്‍ പരിശോധിക്കുന്നു. പുതിയ ട്രഷറി ഓഫീസര്‍ ചുമതല ഏറ്റപ്പോള്‍ തന്നെ പ്രശ്നം മനസിലാക്കാന്‍ കഴിഞ്ഞു. യൂസര്‍ ഐഡി റദ്ദാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഡിസംബര്‍ മുതലെന്ന് എഫ്ഐആര്‍ പുറത്തുവന്നിരുന്നു. ഡിസംബര്‍ 23 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള കാലയളവില്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ ബിജുലാല്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇത് സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് ജീവനക്കാരനായ ബിജുലാല്‍ രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ട് കോടി രൂപയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയെടുത്തത്. ഈ പണം ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."