നിരാലംബര്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കിയിരുന്ന അബൂബക്കര്‍ ഇനി ഓര്‍മ്മ
പൊന്നാനി: ക്ലാവുപിടിച്ച പൊന്നാനി പഴയ അങ്ങാടിയിലെ നിരപ്പലകകള്‍ തുറന്നുവച്ച അബൂബക്കറിന്റെ മെഡിക്കല്‍ഷോപ്പ് ഇനി തുറക്കില്ല.എത്ര വിലകൂടിയ മരുന്നുകളാണെങ്കിലും സൗജന്യമായി നല്‍കിയിരുന്ന അബൂബക്കര്‍ എന്ന മഹാ മനുഷ്യന് ഇനി ഓര്മ മാത്രം.
കൊങ്ങണംവീട്ടില്‍ അബൂബക്കര്‍ കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി മരുന്നുകള്‍ സൗജന്യമായി നല്കി വന്നിരുന്നു. അബൂബക്കറിനെ തേടി കനോലി കനാലിന്റെ തീരത്തെ ഒട്ടും അലങ്കാരങ്ങളില്ലാത്ത ഈ കടയിലേക്ക് ദിവസവും ഒത്തിരിപേര് വരുമായിരുന്നു. ഏത് അസുഖങ്ങള്‍ക്കും ഇവിടെ മരുന്നുകള്‍ ലഭിക്കും. പല ദിക്കുകളില്‍നിന്നും തന്നെത്തേടിയെത്തുന്ന രോഗികള്‍ക്കായി ദിവസേന ശരാശരി മുപ്പതിനായിരം രൂപയോളം വിലമതിക്കുന്ന മരുന്നുകള്‍ ഇദ്ദേഹം വിതരണം ചെയ്തുവന്നിരുന്നു.അബൂബക്കറിന്റെ മരണത്തോടെ സൗജന്യമായി മരുന്നുകള്‍ ആശ്രയിച്ചിരുന്ന നിരാലംബരായ നൂറുകണക്കിന് രോഗികളാണ് ഒറ്റപ്പെട്ടത്.
നിരവധി പുരസ്കാരങ്ങളും അബൂബക്കറിനെ തേടിയെത്തിയിട്ടുണ്ട്.യു.എന്‍.ഒ യുടെ പ്രശസ്തി പത്രവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരവും എല്ലാം അതില്‍ ചിലതു മാത്രം. പൊന്നാനി അങ്ങാടിയിലെ ആ മരപ്പലകകള്‍ ഇനിയൊരിക്കല്‍ കൂടി തുറക്കുന്നതും കാത്തിരിക്കുകയാണ് നിരാലംബരായ രോഗികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."