രാമന്തളി മാലിന്യ പ്രശ്നം; അറുപത് പിന്നിട്ട് ആവേശസമരം
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യപ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം അറുപതു ദിവസം പിന്നിട്ടു. സമരത്തിന് ഊര്‍ജം നല്കാന് സുരേഷ് ഗോപി എം.പി നാളെ രാവിലെ ഒന്പതിനു രാമന്തളിയിലെ സമരപന്തല്‍ സന്ദര്‍ശിക്കും. സമരത്തിനു വഴിത്തിരിവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണു സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപി രാമന്തളിയിലെത്തുന്നത്.
സമരപന്തലില്‍ നിധീഷ് കോടിയത്ത് നടത്തിവരുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കു കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെ പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം പ്രവര്‍ത്തകരായ അജിത്ത് കുമാര്‍ കമ്മാടത്ത്, വിജയകുമാര്‍ കോടിയത്ത്, പി.എം പ്രദീപ് കുമാര്‍ എന്നിവര്‍ സമരക്കാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നിരാഹാര സമരം നടത്തുന്ന നിധിഷ് കോടിയത്തിന് അഭിവാദ്യമര്‍പ്പിച്ചു. സമരസമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."