പരസ്യ പ്രചാരണം അവസാനിച്ചു: ലോക്സഭാ രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച
ന്യൂഡല്‍ഹി: ലോക്സഭാ രണ്ടാംഘട്ട വോട്ടൈടുപ്പ് നാളെ നടക്കും. 13 സംസ്ഥാനങ്ങളിലായി 97സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ 39 സീറ്റിലും 18 നിയമസഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പും നടക്കും.
കര്‍ണാടകയില്‍ (14), ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡീഷ (അഞ്ച്), ബംഗാള്‍ (മൂന്ന്), ഛത്തീസ്ഗഡ് (മൂന്ന്), ജമ്മു കശ്മീര്‍ (രണ്ട്) മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി (ഒന്നുവീതം) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പൂര്‍ണമായും കേരളത്തില്‍ പ്രചാരണത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ പ്രചാരണ റാലികളില്‍ പങ്കെടുത്തു.
ദക്ഷിണ കന്നഡ പാര്‍ലമെന്റ് സീറ്റില്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ 14 സീറ്റുകളിലെ വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്. ആകെ 28 പാര്‍ലമെന്റ് സീറ്റുകളുള്ള സംസ്ഥാനത്ത് 14 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ്. മുന്നണി സ്ഥാനാര്‍ത്ഥികളുടെ ഇരട്ടിയോളം സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരത്തിന് ഇറങ്ങിയ കാഴ്ചയാണ് സംസ്ഥാനത്തുള്ളത്.
വോട്ടെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു.
പ്രധാന മന്ത്രി നരേന്ദ്രമോദി അഞ്ചു തവണയും, ഐ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധി നാല് തവണയും സംസ്ഥാനത്ത് പ്രചാരണ റാലികളില്‍ സംബന്ധിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ബംഗളൂരു, കോലാര്‍,ചിത്രദുര്‍ഗ, മൈസൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും നരേന്ദ്ര മോദി ചിത്ര ദുര്‍ഗ,മൈസൂരു,കൊപ്പല്‍,മംഗളൂരു,ബംഗളൂരു എന്നിവിടങ്ങളിലുമാണ് പ്രചാരണ റാലികളില്‍ സംബന്ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."