കൂട്ടായി എം.എം.എം.എച്ച്.എസ്.എസിലെ സ്ഥിരം മാനേജര്‍ നിയമനത്തിന് ഹൈക്കോടതി അംഗീകാരം
തിരൂര്‍: കൂട്ടായി എം.എം.എം.എച്ച്.എസ്.എസില്‍ സ്ഥിരം മാനേജറായി പി.പി യാസീനെ നിയമിച്ച നടപടി ഹൈക്കോടതി ശരിവച്ചു. സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് സ്ഥിരം മാനേജറെ നിയമിക്കുന്ന കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കോ സര്‍ക്കാറിനോ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ പി.പി യാസീന്‍ മാനേജറായി തുടരാന്‍ അനുമതിയായി. മാനേജറെ സ്ഥാനത്ത് നിന്ന് മാറ്റിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിയും സ്കൂളിന്റെ താല്‍ക്കാലിക മാനേജറായി തിരൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവും ചോദ്യം ചെയ്ത് മാനേജര്‍ പി.പി യാസീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി. 1986 മുതല്‍ മാനേജറായി തുടരുന്ന പി.പി മുഹമ്മദ് യാസീനെതിരെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം തികയുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ മാനേജറെ തെരഞ്ഞെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റിന്റെ ഭരണഘടനയില്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാനേജറെ തെരഞ്ഞെടുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടില്ലെന്നും 1986ല്‍ പി.പി മുഹമ്മദ് യാസീനെ മാനേജറായി അംഗീകരിച്ച ഉത്തരവില്‍ ഇങ്ങനെയൊരു വ്യവസ്ഥ ഇല്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തീരദേശ മേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനെ തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ തകര്‍ന്നതെന്നും സ്കൂള്‍ മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."