HOME
DETAILS
MAL
കൊവിഡ് പ്രതിരോധം: പൊലീസിനു കൂടുതല്‍ അധികാരം: പ്രതിഷേധവുമായി ആരോഗ്യ പ്രവര്‍ത്തകര്‍
backup
August 04 2020 | 10:08 AM
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിന് കൂടുതല്‍ ചുമതലകള്‍. മുഖ്യമന്ത്രി തന്നെ ഇതിലേക്ക് ഇന്നലെ സൂചനയും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരേ പ്രതിഷേധവുമായി ആരോഗ്യ പ്രവര്‍ത്തകരും സംഘടനകളും രംഗത്ത് വന്നിരിക്കുകയാണ്. ആരോഗ്യ രംഗത്തെ പ്രമുഖ സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഐ.എം.എ, കെ.ജി.എം.ഒ.എ, കേരളാ ഹെല്‍ത്ത് ഇന്‍സ്പെട്ക്ടേഴ്സ് യൂണിയന് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് നല്ല തീരുമാനമല്ലെന്ന് ഐഎംഎ കേരളാ ഘടകം പറഞ്ഞു. കൂടിയാലോചന നടത്താതെയുള്ള തീരുമാനമെന്നും പ്രതികരണം. ആരോഗ്യപരമായ തീരുമാനമെടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ഐഎംഎ അധികൃതര്‍ പറഞ്ഞു. ഇതൊരു ശാസ്ത്രീയമായ തീരുമാനമല്ല. സമ്പര്‍ക്ക പട്ടിക ഉള്‍പ്പെടെ തയാറാക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതിനുള്ള പരിശീലനം ലഭിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും സംഘടനകള്‍ വ്യക്തമാക്കി. പ്രതിഷേധം സംബന്ധിച്ച് കത്തും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
എതിര്‍പ്പുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തി. ഇത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണ്. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാത്ത തീരുമാനമെന്നും വിമര്‍ശനം. ഇക്കാലയളവിലുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് പറയുന്ന രീതിയിലുള്ള നിലപാടാണിത്. ഇത് യുക്തിരഹിതമാണിതെന്നും ആരോഗ്യ സംഘടനകള്‍. പൊലീസ് ലോ ആന്‍ഡ് ഓര്‍ഡര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് ഐഎംഎ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."