ഗതാഗതം തടസപ്പെടുത്തുന്ന വിദേശ മദ്യശാല മാറ്റണം: എ അബ്ദുല്‍ റഹ്മാന്
കാസര്‍കോട്: ഐ.സി ഭണ്ഡാരി റോഡിലെ വിദേശ മദ്യശാല സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെയര്‍ഹൗസ് കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചതോടെ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഉപകരിക്കാത്ത റോഡുകളായി മാറിയിരിക്കുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന് ജില്ലാ കലക്ടര്‍ക്കു പരാതി നല്കി. ഐ.സി ഭണ്ഡാരി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യശാല ദേശീയ-സംസ്ഥാന പാതയോരത്ത് നിന്നു മാറ്റണമെന്ന സുപ്രീം കോടതി വിധിയില്‍ പെടാത്ത നഗരസഭാ റോഡായിട്ടും കൂടുതല്‍ വില്പനയ്ക്കു വേണ്ടിയാണു സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസ് ഗോഡൗണിലേക്കു മാറ്റിയത്. വിദേശമദ്യ ഷോപ്പ് ഇവിടെ നിന്നു മാറ്റി പഴയ സ്ഥലത്തു തന്നെ സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."