പെന്‍ഷനേഴ്സ് യൂനിയന്‍ രജത ജൂബിലി സമ്മേളനം
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ രജതജൂബിലി സമ്മേളനം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ മാധവന് നായര്‍ അധ്യക്ഷനായി. വി.എസ് രാമനാഥന്, ബി.വി കണ്ണന്, പി.പി ഗംഗാധരന് നായര്‍, എം.വി അപ്പു നമ്പ്യാര്‍, സി.വി അനന്തന്, കെ.വി രാമകൃഷ്ണന് എന്നീ ആദ്യകാല ഭാരവാഹികളെ ആദരിച്ചു. പി കുഞ്ഞമ്പു നായര്‍, കെ.എന്‍ ദിവാകരന് എന്നിവര്‍ സംസാരിച്ചു. വനിതാ സമ്മേളനം ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. പി നാരായണി അധ്യക്ഷയായി. കെ.പി ശാന്ത കുമാരി, ടി.വി സരസ്വതിക്കുട്ടി, എം.പി സരസ്വതി അമ്മ, എം.വി യശോദ എന്നിവര്‍ സംസാരിച്ചു.
സാംസ്കാരിക സമ്മേളനം വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൃഷ്ണന് കുട്ടമത്ത് അധ്യക്ഷനായി. 'മതമൈത്രിയുടെ ആനുകാലിക പ്രസക്തി' എന്ന വിഷയം ജി അംബുജാക്ഷന് അവതരിപ്പിച്ചു. പി.സി പ്രസന്ന, പി.എന്‍ മൂഡിത്തായ സംസാരിച്ചു. ഇ പ്രഭാകര പൊതുവാള്, എ നാരായണന് സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."