ഭഗവാനെ വിളിച്ചാല്‍ സ്ഥാനാര്‍ഥിക്ക് നോട്ടിസ് നല്‍കുന്നുവെന്ന്: എന്തു തരം തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും സുഷമ സ്വരാജ്
കൊച്ചി: ശബരിമല വിഷയം ഉയര്‍ത്തിസംസ്ഥാന സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേരളത്തില്‍ ഭഗവാനെ വിളിച്ചാല്‍ പോലും സ്ഥാനാര്‍ഥിക്ക് നോട്ടീസ് നല്‍കുകയാണ്. എന്തു തരം തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും കേരളത്തില്‍ വന്നിട്ട് ശബരിമലയെക്കുറിച്ച് പരാമര്‍ശിക്കാതെ പോകാനാകില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
എറണാകുളത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആശയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചത്്. ബി.ജെ.പി നേതാക്കള്‍ക്കെതിരെയും സ്ഥാനാര്‍ഥികള്‍ക്കെതിരെയും നൂറു കണക്കിന് കേസുകളെടുത്തു. എന്നാല്‍ ഇതിലൊന്നും ഭയന്ന് ബി.ജെ.പി പിന്മാറില്ല. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാണ്.
ജസ്റ്റിസ് എം രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."