ഏഷ്യാനെറ്റിനെതിരേ പൊട്ടിത്തെറിച്ച് വീണാ ജോര്‍ജ്: ഇലക്ഷന് സര്‍വേയുടെ തിരക്കഥ ഒരുക്കിയത് സംഘ് പരിവാര്‍
പത്തനംതിട്ട: ഏഷ്യാനെറ്റ് ചാനലിന്റെ ഇലക്ഷന് സര്‍വേക്ക് നേതൃത്വം നല്കിയ വ്യക്തി സംഘ് പരിവാറിനുവേണ്ടി പ്രചാരണം നടത്തിയ വ്യക്തിയെന്ന് പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണജോര്‍ജ്.
മാധ്യമ പ്രവര്‍ത്തക കൂടിയായ വീണ ജോര്‍ജ് ചാനലിനെതിരേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആറന്മുള നിയോജകമണ്ഡലത്തില്‍ എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും തന്നെ പരാജയപ്പെടുത്തിയവരാണ് ഏഷ്യാനെറ്റെന്നും എന്നിട്ട് എന്തു സംഭവിച്ചെന്നും അവര്‍ ചോദിച്ചു.
'എ ടു ഇസഡ്'ഏജന്‍സിയുമായി സഹകരിച്ചായിരുന്നു ഏഷ്യാനെറ്റ് ഇലക്ഷന് സര്‍വേ നടത്തിയത്. ഈ ഏജന്‍സിയുടെ സിഇഒ 2014 ല്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഉണ്ടായിരുന്ന വ്യക്തിയായിരുന്നുവെന്ന് വീണാജോര്‍ജ് ആരോപിച്ചു.
വീണ ജോര്‍ജ് പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്കു തള്ളിപ്പോകുമെന്നും ബി.ജെ.പി രണ്ടാമതെത്തുമെന്നുമായിരുന്നു സര്‍വേയിലെ ഫലം.
ഇത് കേരളമാണ്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി യുപിയിലും മറ്റ് സ്വകാര്യ ചാനലുകള്‍ നടത്തിയ സഹായം ആവര്‍ത്തിക്കാന്‍ ഇത് ഉത്തര്‍പ്രദേശല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പോരാട്ട വീര്യം ഏഷ്യാനെറ്റിന് അറിയില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അടൂര്‍ മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആറ് ദിവസം മുന്‍പ് ഏഷ്യാനെറ്റിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തന്നോടൊപ്പം തുറന്ന വാഹനത്തില്‍ പ്രചാരണ സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു. മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ താനാണ് എന്നാണ് അവര്‍ പറഞ്ഞത്. ഇവിടെ ആകെ രണ്ട് സ്ഥാനാര്‍ഥികളെ ഉള്ളൂ. മൂന്നാമത് സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ആറ് ദിവസത്തിനുള്ളിലാണ് സര്‍വേ പുറത്തുവിട്ടതെന്നും അപ്പോള്‍ മൂന്നാമത് ഉള്ള സ്ഥാനാര്‍ഥിയെ ഒന്നാമതാക്കിയായിരുന്നു സര്‍വേ. ചാനലിന്റേത് മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് 23ന് ജനങ്ങള്‍ തന്നെ മറുപടി നല്‍കും. 75000 വോട്ടുകള്‍ക്ക് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും വീണാ ജോര്‍ജ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."