ഓമശ്ശേരിയില്‍ രണ്ടുപേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ്
ഓമശ്ശേരി: ഓമശ്ശേരിയില്‍ രണ്ടുപേര്‍ക്കുകൂടി സമ്പര്‍ക്കത്തിലൂടെ കോവിഡ്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ഓമശ്ശേരി സ്വദേശിയുടെ മൂത്ത മകനും മത്സ്യ വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. കൊണ്ടോട്ടി മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മറ്റൊരു ഓമശ്ശേരി സ്വദേശിക്കാണ് പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുമായുള്ള പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ടെസ്റ്റ് ചെയ്യാന്‍ ബാക്കിയായവരുടെ ടെസ്റ്റ് വ്യാഴാഴ്ച്ച നടത്തും.
ജനങ്ങള്‍ അനാവശ്യ സന്ദേശങ്ങള്‍ നല്കി ഭീതി പരത്തരുതെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."