സ്വര്‍ണക്കടത്തുകേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കൊച്ചി: സ്വര്‍ണം കടത്തു കേസില്‍ രണ്ടുപേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി ഷറഫുദീന്‍(38), മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ്(31) എന്നിവരെയാണ് അറസ്റ്റ് ചെയതത്.
എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നാലു ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തിലെ പ്രതിയായ കെ.ടി റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില്‍ സന്ദീപ് നായരില്‍ നിന്ന് കടത്ത് സ്വര്‍ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില്‍ നിന്ന് അഞ്ച് പ്രാവശ്യം ഇവര്‍ സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം റമീസ് നിര്‍ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു.
റമീസാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയെന്നാണ് എന്‍.ഐ.എ ആവര്‍ത്തിക്കുന്നത്. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ 14 പ്രതികളില്‍ 12 പേരും പിടിയിലായി. പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും യു.എ.ഇയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."