HOME
DETAILS

വിഴിഞ്ഞം പദ്ധതിയിലെ ഉപകരാറില്‍ തട്ടിപ്പെന്ന്: അദാനി കമ്പനിയിലെ എട്ട് പേര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  
backup
August 04 2020 | 16:08 PM

vizhinjam-issue-court-order-1234

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഉപകരാര്‍ എടുത്ത കമ്പനിയെ കബളിപ്പിച്ച കുറ്റത്തില്‍ അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു.
ഹോവ് എന്‍ജിനീയറിംഗ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് ആണ് കേസിലെ ഒന്നാം പ്രതി. അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനി കേസില്‍ എട്ടാം പ്രതിയാണ്.

നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോടതി പ്രതികള്‍ക്ക് സമന്‍സയച്ചു. പദ്ധതിയുടെ ഉപകരാര്‍ ഏറ്റെടുത്ത മേഘ ട്രേഡിംഗ് കമ്പനിയുടെ ഉടമ ഗിരീഷ് പിള്ള നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി. തുറമുഖ പദ്ധതി നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ല് നല്‍കാനായിരുന്നു മേഘ ട്രേഡിംഗ് കമ്പനി ഉപകരാര്‍ എടുത്തിരുന്നത്.
എന്നാല്‍, ഇതിനായുള്ള 74 കോടി രൂപ നല്‍കുന്നതില്‍ എതിര്‍ കക്ഷികള്‍ വീഴ്ച വരുത്തുകയായിരുന്നു. പ്രതിഫലമായി നല്‍കിയ വിവിധ ബാങ്കുകളുടെ ചെക്കുകള്‍ എല്ലാം മടങ്ങിയതോടെയാണ് ഹരജിക്കാരന്‍ എസിജെഎം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി എ.സി.ജെ.എം കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago