നമ്മുടെ അയല്‍ക്കാര്‍
ഇന്ത്യ വിവിധ രാജ്യങ്ങളുമായി 15,106.7 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ബംഗ്ലാദേശ് (4,096.7 കി.മി.), ചൈന (3,488 കി.മി),പാകിസ്താന്‍(3,323കി.മി), നേപ്പാള്‍ (1,751 കി.മി), മ്യാന്മര്‍(1,643 കി.മി), ഭൂട്ടാന്‍ (699 കി.മി),അഫ്ഗാനിസ്ഥാന്‍ (106 കി.മി) എന്നിങ്ങനെവരും കിലോ മീറ്ററിന്റെ കണക്ക്.
അഫ്ഗാനിസ്ഥാന്‍
മധ്യേഷ്യയുടെ കവാടമായ അഫ്ഗാനിസ്ഥാന്‍ ഇന്ന് ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ്. വിവിധ ഗോത്രവര്‍ഗങ്ങളായിരുന്നു പ്രാചീന അഫ്ഗാനിസ്ഥാന്‍. അഹമ്മദ് ഷാ ദുറാനി ആണ് അഫ്ഗാനെ ഒരു രാജവംശത്തിന്റെ കീഴില്‍ കൊണ്ടണ്ടുവന്നത്. ബ്രിട്ടന്‍ പിന്നീട് ഈ രാജ്യത്തെ അധീനപ്പെടുത്തി.1919 ആഗസ്റ്റ്19 ന് രാജ്യം സ്വാതന്ത്ര്യം നേടി. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് റിപ്പബ്ലിക്കാകുന്നത്.1973 ല്‍ നടന്ന പട്ടാള അട്ടിമറിയാണ് ഇതിന് കാരണമായത്.1996ല്‍ താലിബാന്‍ സേന കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാന്റെ ഭരണം കൈയാളുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയുമായുള്ള ആക്രമണങ്ങളെ തുടര്‍ന്ന് താലിബാന്‍ ഭരണം അവസാനിച്ചു.
2004ല്‍ ആണ് അഫ്ഗാനിലെ ആദ്യ പ്രസിഡന്റായി ഹമീദ് കര്‍സായി സ്ഥാനമേല്‍ക്കുന്നത്. കാബൂള്‍ ആണ് തലസ്ഥാനം. ലോക പ്രസിദ്ധമായ ഖൈബര്‍ ചുരം പാകിസ്താനിനും അഫ്ഗാനിസ്ഥാനിനും ഇടയിലാണ്. ബാമിയന്‍ താഴ് വരയിലെ ബുദ്ധ പ്രതിമകള്‍, ബ്ലൂ മോസ്‌ക്, ഹെറാത് കോട്ട തുടങ്ങിയവ അഫ്ഗാനിലാണ്. പ്രശസ്ത സൂഫീ കവിയായ ജലാലുദ്ദീന്‍ റൂമിയുടെ ജന്മദേശം ഇവിടെയാണ്. രാജ്യത്തിന്റെ ദേശീയ വിനോദം ബുസ്‌കാഷിയാണ്. ഔദ്യോഗിക ഭാഷകള്‍ പഷ്തു, ദാരി എന്നിവയാണ്. അഫ്ഗാനിയാണ് കറന്‍സി.
ബംഗ്ലാദേശ്
എഴുന്നൂറോളം നദികളുള്ള രാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യയും മ്യാന്മാറുമാണ് അതിര്‍ത്തി രാജ്യങ്ങള്‍. ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടണ്ടായ പാകിസ്താന്റെ കിഴക്കന്‍ ഭാഗങ്ങളാണ് ബംഗ്ലാദേശ് ആയി മാറിയത്. കിഴക്കന്‍ പാകിസ്താനോട് പാക് ഭരണകൂടം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സ്വന്തമായൊരു രാജ്യം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നവരായിരുന്നു കിഴക്കന്‍ പാകിസ്താനിലെ അവാമി ലീഗ്.
ന്യായമായ ആവശ്യമായതിനാല്‍ പ്രക്ഷോപകാരികളെ ഇന്ത്യ പിന്തുണയ്ക്കുകയും ഇതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധം നടത്തുകയും ചെയ്തു. 1971 ല്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യ ജയിച്ചതോടെ ഷെയ്ഖ് മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് എന്ന രാജ്യം പിറന്നു.
സമുദ്ര നിരപ്പില്‍ നിന്ന് 50 അടിയോളം ഉയരത്തില്‍ മാത്രമാണ് ബംഗ്ലാദേശിലെ പല സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ചിറ്റഗോംഗ് കുന്നുകള്‍ ഈ ഗണത്തില്‍ പെടുന്നില്ല. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ കോക്‌സ് ബസാര്‍ ബീച്ച് ഇവിടെയാണ്. പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍, ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ് യൂനുസ് എന്നിവര്‍ ബംഗ്ലാദേശുകാരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശിന്റെ തലസ്ഥാനം ധാക്കയാണ്. ഔദ്യോഗിക ഭാഷ ബംഗാളി, കറന്‍സി ടാക്ക.
നേപ്പാള്‍
ശ്രീ ബുദ്ധന്റെ ജന്മരാജ്യമാണ് നേപ്പാള്‍. ലോകത്തിലെ ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. നേ(വിശുദ്ധ) പാല്‍ (ഗുഹ) എന്നീ പദങ്ങള്‍ ലോപിച്ചാണ് നേപ്പാള്‍ എന്ന വാക്കുണ്ടണ്ടായതെന്ന് കരുതപ്പെടുന്നു. മൗര്യന്മാരും ഗുപ്തന്മാരും നേപ്പാള്‍ കീഴടക്കിയിട്ടുണ്ടണ്ട്. എ.ഡി 1200 ലെ മല്ലാവി രാജവംശ ഭരണകാലമാണ് നേപ്പാളിന്റെ ചരിത്രത്തിലെ സുവര്‍ണകാലമായി അറിയപ്പെടുന്നത്.
2008 ല്‍ ആണ് നേപ്പാള്‍ റിപ്പബ്ലിക്കാകുന്നത്. ഹൈന്ദവ രാഷ്ട്രമായിരുന്ന നേപ്പാള്‍ 2006 ല്‍ മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിക്കപ്പെടുകയുണ്ടണ്ടായി. ലോക പ്രശസ്തരായ ഗൂര്‍ഖകളും ഷേര്‍പ്പകളും നേപ്പാളിലാണ്.1814 മുതല്‍ 1816 വരെ ഗൂര്‍ഖകളും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മില്‍ ആഗ്ലോ നേപ്പാളി യുദ്ധം നടന്നു. കാഠ്മണ്ഡുവാണ് തലസ്ഥാനം. നേപ്പാളീ റുപ്പി ആണ് കറന്‍സി. ഔദ്യോഗിക ഭാഷ നേപ്പാളാ. ലോകത്ത് ചതുരാകൃതിയില്‍ അല്ലാത്ത ദേശീയ പതാകയുള്ള രാജ്യം കൂടിയാണ് നേപ്പാള്‍.
പാകിസ്താന്‍
ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നേരിടുന്നത് പാകിസ്താനുമായാണ്. സ്വാതന്ത്ര്യത്തിന് മുന്‍പ് പാകിസ്താനും ഇന്ത്യയും ഒറ്റ രാജ്യമായിരുന്നു. കശ്മിരിനെ ചൊല്ലി ഇന്നും ഇന്ത്യയും പാകും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നുണ്ടണ്ട്. ഇതിന്റെ പേരില്‍ 1947,1965,1971 എന്നീ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായി.
1999 കാര്‍ഗില്‍ യുദ്ധമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മറ്റൊരു യുദ്ധം. വിശുദ്ധിയുടെ നാട് എന്നാണ് പാകിസ്താന്‍ എന്ന വാക്കിന്റെ അര്‍ഥം. ഇസ്‌ലാമാബാദാണ് തലസ്ഥാനം. പാകിസ്താന്റെ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയാണ്. കോട്ടണ്‍ വസ്ത്രനിര്‍മാണമാണ് പ്രധാന വ്യവസായം.
പ്രമുഖ നദീതട നാഗരിക കേന്ദ്രങ്ങളായ ഹാരപ്പ, മോഹന്‍ജൊദാരോ എന്നിവ ഇന്നത്തെ പാകിസ്താനിലാണ്. പ്രാചീന ഭാരതത്തിലെ സര്‍വകലാശാലയായ തക്ഷശില, ലാഹോര്‍ കോട്ട എന്നിവ ഇന്ന് അവിടെ ചരിത്ര സ്മാരകങ്ങളായി നില നിര്‍ത്തിയിട്ടുണ്ടണ്ട്. റാഡി ക്ലിഫ് ലൈന്‍ ആണ് ഇന്ത്യാ പാക് അതിര്‍ത്തി രേഖ. പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്നു ബേനസീര്‍ ഭൂട്ടോ. നോബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായ് ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാര ജേതാവ് കൂടിയാണ്. ഔദ്യോഗിക ഭാഷ ഉര്‍ദു ആണ്. പാകിസ്താന്‍ റുപ്പി ആണ് കറന്‍സി.
മ്യാന്മര്‍
യൂനിയന്‍ ഓഫ് ബര്‍മ എന്നായിരുന്നു മ്യാന്മര്‍ ആദ്യം അറിയപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടണ്ടില്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഈ രാജ്യം 1948 ജനുവരി 4ന് സ്വാതന്ത്ര്യം നേടി.
1962 മുതല്‍ 2011 വരെ നേപ്പാളില്‍ പട്ടാള ഭരണമായിരുന്നു. സാവോ ഷ്യേതായിക് ആണ് ആദ്യത്തെ മ്യാന്മര്‍ പ്രസിഡന്റ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ രാജ്യമാണ് മ്യാന്മര്‍. റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്ക് 1978 ല്‍ പട്ടാളഭരണ കൂടം പൗരത്വം നിഷേധിക്കുകയും മ്യാന്മറില്‍ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ആ ശ്രമം ഇന്നും തുടരുന്നുണ്ടണ്ട്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്മറില്‍ ഇന്നും അഭയാര്‍ഥികളാണ്. അധികൃതരുടെ ഒത്താശയോടെയാണ് ഈ കാലാപങ്ങള്‍ നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടണ്ട്. നയ്പിഡോ ആണ് മ്യാന്മറിന്റെ തലസ്ഥാനം. ബര്‍മീസ് ഔദ്യോഗിക ഭാഷ, ക്യാട്ട് ആണ് കറന്‍സി.
ഭൂട്ടാന്‍
ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള ചെറുരാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാന്റെ കൂടുതല്‍ ഭാഗങ്ങളും പര്‍വതപ്രദേശങ്ങളാണ്. ഹിമാലയന്‍ ചുരങ്ങളിലൂടെ കുടിയേറി പാര്‍ത്ത ടിബറ്റന്‍ വര്‍ഗക്കാരാണ് പൂര്‍വികര്‍. പുറം ലോകവുമായി ഒറ്റപ്പെട്ടു കഴിയുന്ന രാജ്യമായ ഭൂട്ടാന് ഇന്ത്യയാണ് മുഖ്യമായും സഹായങ്ങള്‍ നല്‍കുന്നത്. പതിനേഴാം നൂറ്റാണ്ടണ്ടിലാണ് പരസ്പരം കലഹിക്കുന്ന നാട്ടുരാജ്യങ്ങള്‍ മാത്രമായിരുന്ന ഭൂട്ടാനെ ടിബറ്റില്‍ നിന്നെത്തിയ ലാമയും പട്ടാളക്കാരനുമായ നാംങ്യാല്‍ എന്ന സന്ന്യാസി ഏകീകരിക്കുന്നത്.
ഇദ്ദേഹത്തിന്റെ മരണത്തോടെ ഭൂട്ടാനില്‍ വീണ്ടണ്ടും ആഭ്യന്തര പ്രശ്്‌നങ്ങള്‍ ആരംഭിച്ചു.1907 ല്‍ ബ്രിട്ടിഷ് സ്വാധീനത്തോടെ വാക്ചുങ് രാജവംശം അധികാരത്തില്‍ വന്നു. 2008ലാണ് ഭൂട്ടാനിലെ രാജഭരണം അവസാനിക്കുന്നത്. ലോകത്തിലെ ആദ്യത്തെ പുകവലി നിരോധിത രാജ്യം കൂടിയാണ് ഭൂട്ടാന്‍. 2004 ലാണ് രാജ്യത്ത് ഈ നിയമം നിലവില്‍ വന്നത് . ആര്‍ക്കും കീഴടക്കാന്‍ സാധിക്കാത്ത ഗാങ്കര്‍ പ്യൂന്‍സം പര്‍വതം,52 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമ എന്നിവ ഭൂട്ടാന്റെ ആകര്‍ഷണങ്ങളിലൊന്നാണ്. തിംബു ആണ് തലസ്ഥാനം. ഔദ്യോഗിക ഭാഷ സോങ്ക, ങോല്‍ട്രം ആണ് കറന്‍സി.
ചൈന
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ചിന്‍ രാജ വംശത്തിന്റെ കാലത്താണ് ചൈന ഒറ്റ സാമ്രാജ്യമായി മാറിയത്. പിന്നീട് അധികാരത്തില്‍ വന്ന ഹാന്‍ രാജവംശ ഭരണകാലമാണ് ചൈനയുടെ സുവര്‍ണകാലം.1912 ലാണ് ചൈന റിപ്പബ്ലിക്കാകുന്നത്. പതിനാല് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന.
ഖസാക്കിസ്ഥാന്‍, മംഗോളിയ,റഷ്യ, കിര്‍ഗിസ്ഥാന്‍, താജ്ക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍, ഇന്ത്യ,നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, ലാവോസ്,വിയറ്റ്‌നാം, ഉത്തര കൊറിയ എന്നിവയാണ് അവ. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച അന്‍പതിലേറെ പൈതൃക കേന്ദ്രങ്ങള്‍ ചൈനയിലുണ്ടണ്ട്. ബെയ്ജിങ് ആണ് തലസ്ഥാനം. ഔദ്യോഗിക ഭാഷ മാന്‍ഡരിന്‍. ഇത് തന്നെയാണ് ലോകത്ത് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ. റെന്‍മിന്‍ബി ആണ് ചൈനയുടെ കറന്‍സി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി രേഖയാണ് മക്മഹോന്‍ ലൈന്‍.1914 ലെ ഷിംല കരാര്‍ പ്രകാരമാണ് ഈ അതിര്‍ത്തി രേഖ പിറന്നത്.
ഇതിന് നേതൃത്വം നല്‍കിയ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഹെന്‍ട്രി മക്മഹോന്റെ പേരില്‍ നിന്നാണ് അതിര്‍ത്തി രേഖയുടെ പേര് പിറന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയായ ഗോബി ചൈനയിലാണ്. ലോക പ്രസിദ്ധമായ മഞ്ഞനദി (ഹുവാങ് ഹോ), വന്‍മതില്‍, വിലക്കപ്പെട്ട നഗരം(ഫോര്‍ബിഡന്‍ സിറ്റി), കളിമണ്‍ സൈന്യം (ടെറാകോട്ട ആര്‍മി)എന്നിവ ചൈനയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."