HOME
DETAILS
MAL
ഉ.കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് യു.എസ്
backup
April 28 2017 | 22:04 PM
ന്യൂയോര്‍ക്ക്: ആണവഭീഷണി ഒഴിവാക്കാന്‍ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. ഇതിനു തയാറായില്ലെങ്കില്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്നും ടില്ലേഴ്സണ് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി യു.എസ് നടപടിയെ സ്വാഗതം ചെയ്തു.
യു.എന്‍ രക്ഷാസമതിയിലാണ് ഉത്തര കൊറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തത്. ഉ.കൊറിയ ആണവ ആക്രമണം നടത്തിയാല്‍ ജപ്പാനിലും ദ.കൊറിയയിലും തമ്പടിച്ച ആയിരക്കണക്കിന് യു.എസ് സൈനികര്‍ ആക്രമണം നടത്തുമെന്ന് ടില്ലേഴ്സണ് പറഞ്ഞു. ഉത്തര കൊറിയയെ നയതന്ത്രപരമായി ഒറ്റപ്പെടുത്താന്‍ അദ്ദേഹം അംഗരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."