അധ്യാപക ശാക്തീകരണത്തിന് തുടക്കമായി
മുക്കം: നഗരസഭാ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്നുന്ന അധ്യാപക ശാക്തീകരണ പരിപാടികള്‍ക്ക് തുടക്കമായി. ഫലപ്രദമായ പ0ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തല്‍, പാഠാസൂത്രണം, പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ് മുറികള്‍ പ്രാവര്‍ത്തികമാക്കല്‍ എന്നീ മേഖലകളില്‍ ഒന്നും മൂന്നും ക്ലാസുകളിലെ അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ രണ്ടും നാലും ക്ലാസുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഘട്ടം ഘട്ടമായി നഗരസഭയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ അധ്യാപകരും പരിശീലനത്തില്‍ പങ്കെടുത്തു.
കുന്ദമംഗലം ബി.ആര്‍.സി യില്‍വെച്ച് നടന്ന അധ്യാപക പരിശീലനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
മുക്കം എ.ഇ.ഒ ലൂക്കോസ് മാത്യു, ഡയറ്റ് ലക്ചറര്‍ എന്‍. അബ്ദുറഹിമാന്‍, പി.ഗിരീഷ് കുമാര്‍, ടി.പി രാജീവ്, മീന ടീച്ചര്‍, ജയശ്രീ സംസാരിച്ചു. ബി.പി.ഒ എന്‍.വി അബ്ദുല്‍ നാസര്‍ സ്വാഗതവും ഇ.കെ അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."