കേരളവിശ്വകര്‍മ്മ സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കും
കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് കേരള വിശ്വകര്‍മ്മ സഭ. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അനുകൂല നിലപാടാണ് അവര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ കാരണമെന്ന് കേരള വിശ്വകര്‍മ്മ സഭ അധ്യക്ഷന്‍ അഡ്വ. പി. രാഘുനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും സഭ ഇടതു മുന്നണിയെ ആണ് പിന്തുണച്ചത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രകടന പത്രികയില്‍ എല്‍.ഡി.എഫ് ഉള്‍പെടുത്തി.
600 രൂപ മാത്രമായിരുന്ന പെന്‍ഷന്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. വിശ്വകര്‍മ്മ കമ്മിഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായ നടപടികള്‍ പുരോഗമിക്കുകയാണ്. 16 കൊല്ലമായി ഒരു സര്‍ക്കാരും പരിഗണിക്കാതിരുന്ന പരമ്പരാഗത തൊഴിലാളി പാക്കേജ് നടപ്പാക്കുന്നതിന് 10 കോടി രൂപ എല്‍.ഡി.എഫ് ബജറ്റില്‍ വകയിരുത്തി. ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി കോടി കണക്കിന് രൂപയുടെ ജോലികള്‍ വിശ്വകര്‍മ്മ ജനതക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തെ പിന്തുണക്കാനുള്ള തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ സോമശേഖരന്‍, വി.എസ് ഗോപാലകൃഷ്ണന്‍, പി.എന്‍ അയ്യപ്പന്‍കുട്ടി, കെ.ആര്‍ പുഷ്പശരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."