വികസനം പൂര്‍ണമായും ബജറ്റില്‍ മിച്ചം വരുത്തി നടത്താനാവില്ലെന്ന് തോമസ് ഐസക്
കോട്ടയം: അടിസ്ഥാനസൗകര്യ വികസനം പൂര്‍ണമായും ബജറ്റില്‍ തുക മിച്ചം വരുത്തി നടപ്പാക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പൂര്‍ണമായും ബജറ്റില്‍ തുക മിച്ചം വരുത്തി വികസനം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇന്ന് നടപ്പാക്കേണ്ട പല പദ്ധതികളും നടപ്പാകാന്‍ കുറഞ്ഞത് 20 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. കേന്ദ്രസര്‍ക്കാരും കടംവാങ്ങിയും ബോണ്ടു വഴിയുമൊക്കെ വികസന പദ്ധതികള്‍ നടപ്പാക്കാറുണ്ട്.
സംസ്ഥാനത്ത് വലിയൊരു രൂപാന്തരീകരണത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ വസ്തുതാപരമല്ലെന്നും ധനമന്ത്രി പറഞ്ഞു.
കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. തോമസ് ഐസക്.
നിര്‍മാണ മേഖലയില്‍ ജി.എസ്.ടി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എട്ട് ശതമാനം ജി.എസ്.ടി ബില്ലില്‍ ഉള്‍പെടുത്തണമെന്നത് ഫഌറ്റ് വില്‍പനയെപ്പോലും സാരമായി ബാധിച്ചു.
നികുതി വര്‍ധിച്ചു എന്ന ചിന്തയാണ് കാരണം. ഇത് കാഴ്ചപ്പാടിലെ പ്രശ്‌നമാണ്. യഥാര്‍ഥത്തില്‍ മുന്‍പ് പല ഇനത്തിലായി 30 ശതമാനം നികുതിയാണ് നല്‍കേണ്ടിയിരുന്നത്. ജി.എസ്.ടി നടപ്പാക്കിയ ശേഷം ടാക്‌സ് ജി.ഡി.പി റേറ്റ് ഒന്‍പതില്‍ നിന്ന് ആറു ശതമാനമായി കുറഞ്ഞു. ജി.എസ്.ടിയുടെ ദുരിതം കുടുതല്‍ ചെറുകിടക്കാര്‍ക്കാണ്.
പരമ്പരാഗത വികസന പാതയില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാലങ്ങളായി തുടര്‍ന്നു വരുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നു കൊണ്ടുവരുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഏറെയാണ്. അതിനെ തരണം ചെയ്യാനാനായാല്‍ ഏറെ ഗുണകരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."