യു.എസ് സമ്പദ്ഘടന മൂന്ന് വര്‍ഷത്തെ താഴ്ന്ന നിരക്കില്‍
വാഷിങ്ടണ്‍: ട്രംപ് അധികാരമേറ്റ ശേഷം മൂന്നു മാസത്തെ അമേരിക്കയുടെ സമ്പദ്ഘടന മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി)0.7ശതമാനമാണ് വര്‍ധിച്ചത്. 2014ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ജി.ഡി.പി നാലു ശതമാനം കൂടുമെന്നായിരുന്നു ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നത്. ഒബാമ സ്ഥാനമൊഴിഞ്ഞ വര്‍ഷത്തിലെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 2.1 ശതമാനമായിരുന്നു. ഇതാണ് 0.7ശതമാനമായി കുറഞ്ഞത്. വളര്‍ച്ചാനിരക്ക് കൂട്ടാന്‍ കോര്പറേഷന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് വൈറ്റ് ഹൗസ്. ട്രംപിന്റെ നികുതി പദ്ധതിയെ കുറിച്ച് ട്രഷറി സെക്രട്ടറി സ്റ്റീവ് മനുകിന് ആണ് വിശദീകരിച്ചത്. ബിസിനസ് നികുതി 35 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാനാണ് പദ്ധതി.
നികുതി കുറയ്ക്കുന്നതു മൂലം കമ്പനികള്‍ വിദേശത്തേക്ക് പോകാതെ അമേരിക്കയില്‍ നിക്ഷേപമിറക്കുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യ പാദത്തിലെ വളര്‍ച്ചാ നിരക്കിലെ ഇടിവ് ട്രംപ് ക്യാംപിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."