ബെയ്‌റൂത്ത് സ്‌ഫോടനം: മരണം 78 ആയി, നാലായിരത്തിലേറെ ആളുകള്‍ക്ക് പരുക്ക് video
ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ നടുക്കിയ ഉഗ്ര സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ 78 പിന്നിട്ടു. നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി. സ്‌ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല.
വൈകിട്ടോടുകൂടിയായിരുന്നു ബെയ്‌റൂത്തിനെ പിടിച്ചു കുലുക്കിയ സ്‌ഫോടനം. തുറമുഖത്തിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്‌ഫോടനം . തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്‌ഫോടനവും.
This video of explosion in Beirut, holy smokes! #Lebanon pic.twitter.com/jaC5IZNuse
— Kabir Taneja (@KabirTaneja) August 4, 2020
സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം. മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും.
ബെയ്‌റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു. ബെയ്‌റൂത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ബെയ്‌റൂത്ത് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. മുന്‍പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്‌ഫോടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."