പെരിയ ഇരട്ടക്കൊല: നീതി ലഭിക്കണമെങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍വരണമെന്ന് കൃപേഷിന്റെ പിതാവ്
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ തങ്ങള്‍ക്കു നീതി ലഭിക്കണമെങ്കില്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. ചെറുപ്പത്തില്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തനം താന്‍ നടത്തിയിരുന്നെന്നും പിന്നീട് കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം പെയിന്റിങ് ജോലി ചെയ്തു വരുകയായിരുന്നു.
രണ്ടു മക്കളെ നിസാര കാരണത്തിന്റെ പേരില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലോക്കല്‍, ഏരിയാ തലങ്ങളില്‍ ഉള്‍പെടെയുള്ള ഇരുപതോളം നേതാക്കള്‍ ഗൂഢാലോചനയിലുണ്ട്. ഉദുമ മുന്‍ എം.എല്‍.എ ഉള്‍പെടെയുള്ളവര്‍ക്ക് കൊലപാതകം മുന്‍കൂട്ടി അറിവുള്ളതായും കൃഷ്ണന്‍ ആവര്‍ത്തിച്ചു.
കാസര്‍കോട് പാര്‍ലമെന്റ് സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍ കൊല്ലപ്പെട്ട യുവാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണ വേദികളിലും കുടുംബ സംഗമങ്ങളിലും സംസാരിക്കുന്നത് വോട്ടു നേടാനുള്ള വിലകുറഞ്ഞ നിലപാടാണെന്നും ജില്ലയില്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും മനഃസാക്ഷിയുള്ള അമ്മമാര്‍ തങ്ങളുടെ വേദനയില്‍ പങ്കു ചേരുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണന്‍ അഭിമുഖത്തത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."