സഊദിയില്‍ പുരാവസ്തു ഖനനത്തില്‍ അതിപുരാതന മസ്ജിദും അനുബന്ധ വസ്തുക്കളും കണ്ടെത്തി
റിയാദ്: സഊദിയില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ അതി പുരാതന കാലത്തെ മസ്ജിദും അനുബന്ധ വസ്തുക്കളും കണ്ടെത്തി.
സഊദിയിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മിക്ക് സമീപം ഹില്ലിത്തില് നടത്തിയ പുരാവസ്തു പഠന ഗവേഷണത്തിലാണ് ഇവ കണ്ടെത്തിയത്.
സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഇവിടെ അതിപുരാതന നഗരിയും അതോടനുബന്ധിച്ചു ജനവാസ കേന്ദ്രത്തിന്റെ മധ്യത്തിലായി വലിയ മസ്ജിദും ഉണ്ടായതായാണ് വിലയിരുത്തുന്നത്.
ഹില്ലിത്ത് ആര്‍ക്കിയോളജിക്കല്‍ മേഖലയിലെ ആദ്യ സീസണ് ഉദ്ഖനനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇസ്ലാമിക വാസ്തു വിദ്യ രൂപത്തിലുള്ള അതി വിസ്തൃതിയിലുള്ള മസ്ജിദ് ആണ് ഖനനത്തില്‍ കണ്ടെത്തിയതെന്ന് സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് റിയാദ് പ്രവിശ്യ ഡയറക്ടര്‍ അജബ് അല്‍ഉതൈബി പറഞ്ഞു.
ഉമവി കാലം മുതല്‍ അബ്ബാസി യുഗത്തിെന്റ ആദ്യം വരെയുള്ളതാണ് ഇവിടെ കണ്ടെത്തിയ വസ്തുക്കളെന്നാണ് അനുമാനം. ആദ്യകാല ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച തരത്തിലുള്ള ധാതുഖനനം, സംസ്കരണം എന്നിവക്കുള്ള തെളിവുകളും ലഭിച്ചു.
സെറാമിക് പാത്രങ്ങള്‍, ഗ്ലാസ്, അളവുപാത്രങ്ങള്‍ എന്നിവയും കിട്ടിയിട്ടുണ്ട്. സജീവമായ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിന്റെ അടയാളങ്ങളും ഇവിടെ കാണാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാ?ന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ ഖനനവും പഠനവും ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."