HOME
DETAILS
MAL
വരള്‍ച്ചമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് തമിഴ്നാട്
backup
April 28 2017 | 23:04 PM
ന്യൂഡല്‍ഹി: വരള്‍ച്ചകാരണം സംസ്ഥാനത്ത് ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനു പിറകെ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
ഏപ്രില്‍ 13ന് കര്‍ഷക ആത്മഹത്യകളെ കുറിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് സുപ്രിംകോടതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിക്കു മുന്‍പാകെ വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."