കൊല്ലത്തെ പെരുമാറ്റച്ചട്ട ലംഘനം കലക്ടര്‍ തീര്‍പ്പാക്കി
കൊല്ലം: കൊല്ലത്ത് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് എല്‍.ഡി.എഫും യു.ഡി.എഫും നല്‍കിയ പരാതിയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഇടപെട്ടു തീര്‍പ്പാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് കലക്ടര്‍ ഡോ. കാര്‍ത്തികേയന്‍ താക്കീത് നല്‍കി. സമാന രീതിയിലുള്ള പ്രസംഗം ഒഴിവാക്കണമെന്നും കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, ഇടതുസ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ ചിത്രവും ചിഹ്നവും പതിച്ച വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്‌തെന്ന യു.ഡി.എഫിന്റെ പരാതിയില്‍ ബാലഗോപാലിനൊട് കലക്ടര്‍ വിശദീകരണം തേടി. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് ഇരു മുന്നണികളും പരസ്പരം പരാതികളുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."