മലമാന്‍ വേട്ട: മുഖ്യപ്രതിയെ ഫോറസ്റ്റ് കസ്റ്റഡയില്‍ വിട്ടു
കൂത്തുപറമ്പ്: മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കോടതി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ക്ക് വിട്ടുകൊടുത്തു. മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ അടക്കാത്തോട് ശാന്തിഗിരിയിലെ പി.ടി സജി (49)യാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 2016 ഒക്ടോബര്‍ 30ന് ശാന്തിഗിരി രാമച്ചിയിലെ മൈക്കിള്‍ എന്നയാളുടെ വീടിന്റെ ടെറസില്‍ നിന്നു മല മാനി
ന്റെ ഉണക്കിയ ഇറച്ചി പിടികൂടിയതിനെ തുടര്‍ന്നാണ് കൊട്ടിയൂര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് മൈക്കിളിനേയും ബേബി കുപ്പക്കാട്ട്, അന്തോണി എന്നിവരെയും അറസ്റ്റുചെയ്തു. ഒളിവിലായതിനാല്‍ സജിയെ പിടികൂടാനായില്ല. ഇവരില്‍ നിന്നു തോക്ക്, കത്തി, ഓട്ടോറിക്ഷ എന്നിവയും പിടികൂടിയിരുന്നു. അഭിഭാഷകന് മുഖേന കഴിഞ്ഞ ദിവസം കീഴടങ്ങിയ സജിയെ കോടതി റിമാന്‍ഡു ചെയ്തു. ഇതേ തുടര്‍ന്നാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടുകിട്ടാന്‍ കൊട്ടിയൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി രതീശന് കോടതിയില്‍ അപേക്ഷ നല്‍കിയത്. തെളിവെടുപ്പില്‍ ഇയാളില്‍ നിന്നു കേസിലുള്‍പ്പെട്ടതായ ബൈക്ക്, ടോര്‍ച്ച് എന്നിവയും കണ്ടെടുത്തു. തെളിവെടുപ്പിനു ശേഷം കോടതിയില്‍ തിരികെ ഹാജരാക്കിയ സജിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."