കെ.പി നൂറുദ്ദീന്‍ മുള്‍ക്കിരീടം പൂമാലയാക്കിയ നേതാവ്: ഉമ്മന്‍ചാണ്ടി
പേരാവൂര്‍: കെ.പി നൂറുദ്ദീന്‍ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ വിലയറിഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പേരാവൂരില്‍ കെ.പി നൂറുദ്ദിന് സ്മാരക സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എയും മന്ത്രിയുമായിരുന്ന നൂറുദ്ദീന്‍ പേരാവൂര്‍ നിയോജക മണ്ഡലത്തിലെയും ജില്ലയിലെയും ഓരോ പാര്‍ട്ടി പ്രവര്‍ത്തകനെയും പേരുചൊല്ലി വിളിക്കാന്‍ മാത്രം പ്രവര്‍ത്തകരുമായി ഇടപഴകിയ നേതാവായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. കെ.പി നൂറുദ്ദിന് ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ വനം മന്ത്രിമാര്‍ക്കും വനംവകുപ്പ് മുള്ക്കിരീടമായിട്ടാണ് അനുഭവപ്പെട്ടത്. എന്നാല്‍ നൂറുദ്ദീനാകട്ടെ വനംവകുപ്പ് കഴുത്തില്‍ വീഴുന്ന പൂമാലപോലെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കെ.പി നൂറുദ്ദിന് സാംസ്കാരിക വേദി ചെയര്മാന് പൊയില്‍ മുഹമ്മദ് അധ്യക്ഷനായി. എം.എല്‍.എ അഡ്വ സണ്ണി ജോസഫ്, ചന്ദ്രന് തില്ലങ്കേരി, കമല്‍ജിത്ത്, ജെയ്സണ്‍ കാരക്കാട്, കെ കേളപ്പന്, അരിപ്പയില്‍ മുഹമ്മദ്, പി.എസ് മാത്യു, ജോണ്സന് ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, സന്തോഷ് പാമ്പാറ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."