HOME
DETAILS

ട്രഷറി തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി പ്രതിയെ പിടികൂടാനാവാതെ പൊലിസ്

  
backup
August 05 2020 | 04:08 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%82%e0%b4%ac


തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതിയായ എം.ആര്‍ ബിജുലാലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനാല്‍ സാങ്കേതികകാര്യങ്ങളില്‍ മാത്രമാണ് ക്രൈംബ്രാഞ്ചിന് പരിശോധന നടത്താനാകുന്നത്. തട്ടിപ്പിനെക്കുറിച്ചും കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബിജുലാലിനെ പിടികൂടേണ്ടതുണ്ട്. അസിസ്റ്റന്റ് കമ്മിഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെ നിരവധിതവണ ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലിസ് എഫ്.ഐ.ആറില്‍ പറയുന്നത്. തട്ടിപ്പിന്റെ വ്യാപ്തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലിസ് വിലയിരുത്തുന്നത്. കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ ബിജുലാല്‍ സോഫ്റ്റ്‌വെയറിലെ അപാകത മനസിലാക്കി നിരവധിതവണ പണം ചോര്‍ത്തിയിരിക്കാമെന്നാണ് പൊലിസ് കരുതുന്നത്. ബിജുലാലിന് സാങ്കേതിക വിദ്ഗധരുടെ ഉപദേശം ലഭിച്ചിട്ടുണ്ടോ, മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ പങ്കാളികളാണോ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ പ്രധാനമായി പരിശോധിക്കുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജുലാലിന്റെ കരമനയിലും ബാലരാമപുരത്തുമുള്ള വീടുകളില്‍ നേരത്തെ പൊലിസ് പരിശോധന നടത്തിയിരുന്നെങ്കിലും ഫോണ്‍ മാത്രമാണ് കണ്ടെത്തിയത്. ചില രേഖകള്‍ പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ട്രഷറി ഡയരക്ടറുടെ ഓഫിസിലും പൊലിസ് പരിശോധന നടത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ധനവകുപ്പിലെ വിദഗ്ധസമിതി നല്‍കുന്ന അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബിജുലാലിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ തുടങ്ങുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago