HOME
DETAILS

അല്‍ഖസീം ചെക്ക് പോയന്റ് ആക്രമണം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

  
backup
July 17 2018 | 06:07 AM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%b8%e0%b5%80%e0%b4%82-%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

റിയാദ്: സഊദിയിലെ അല്‍ഖസീം ചെക്ക് പോയന്റില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനായ ഐ എസ് ഏറ്റെടുത്തു.

അല്‍ഖസീം ബുറൈദയില്‍ അല്‍തര്‍ഫിയ ജയിലിനു സമീപം ചെക്ക് പോയന്റ് ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തില്‍ സുരക്ഷാ സേനാംഗവും ഒരു ബംഗഌദേശ് പൗരനും കൊല്ലപ്പെട്ടിരുന്നു.

കാറിലെത്തിയ മൂന്നംഗ സംഘം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഭീകരര്‍ സഞ്ചരിച്ച കാര്‍ ചെക്ക് പോയന്റില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയതോടെയാണ് സംഘം സുരക്ഷാ സൈനികര്‍ക്കു നേരെ നിറയൊഴിച്ചത്.

ഭീകരാക്രമണ പദ്ധതി സുരക്ഷാ സൈനികര്‍ പരാജയപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒരു ഭീകരന്‍ പരുക്കുകളോടെ പിടിയിലാവുകയും ചെയ്തിരുന്നു.

ഭീകര വിരുദ്ധ പോരാട്ടത്തിനിടെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് ബുറൈദ അല്‍തര്‍ഫിയ ജയിലില്‍ അടച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 2011 ല്‍ നടത്തിയ നിയമ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തവരാണോ ഭീകരാക്രമണം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്.

അല്‍ഖാഇദ ആശയങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഭീകരരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്.

ജയിലിനു മുന്നില്‍ പ്രകടനം നടത്തിയ മൂന്നു അല്‍ഖാഇദ ഭീകരരെ നാലു വര്‍ഷം മുമ്പ് പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.

ഇവര്‍ക്ക് രണ്ടു മുതല്‍ നാലു വര്‍ഷം വരെ തടവാണ് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍നിന്ന് ഇവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago