'പാപ്പി' അഴിമുഖത്തേക്ക് ഒഴുകി; യാത്രക്കാര്‍ പരിഭ്രാന്തരായി
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് യാത്രക്കാരുമായി ബോട്ട് ഒഴുകി നടന്നു. വള്ളങ്ങള്‍ രക്ഷക്കെത്തിയത് മൂലം വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ ഏഴിനാണ് പാപ്പി' എന്ന ബോട്ട് എന്ജിന് നിലച്ച് അഴിമുഖത്ത് ഒഴുകിയത്. വൈപ്പിന്‍ ജെട്ടിയില്‍ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് കപ്പല്‍ ചാലില്‍ കടന്നതോടെ എഞ്ചിന്‍നിലച്ച് നിയന്ത്രണമില്ലാതെ കടലിലേയ്ക്ക് ഒഴുകുകയായിരുന്നു.
സ്ത്രീകളും വിദ്യാര്‍ഥികളും ജോലിക്കാരുമായി 80ല്‍ ഏറെ പേര് ബോട്ടിലുണ്ടായിരുന്നതായാണ് പറയുന്നത്.
യാത്രക്കാര്‍ ബഹളം വെച്ചതോടെ ബോട്ടില്‍ നിന്ന് സഹായ സൈറണ്‍ മുഴങ്ങി. ഇതിനിടെ മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ സഹായത്തിനെത്തുകയായിരുന്നു. ഒടുവില്‍ കടലിലേയ്ക്ക് നീങ്ങിയ യാത്രാബോട്ട് വള്ളങ്ങള്‍ കെട്ടി വലിച്ച് ഫോര്‍ട്ടുകൊച്ചി ജെട്ടിയില്‍ എത്തിച്ചു.
തലനാരിഴയ്ക്കാണു വന്‍ ദുരന്തം ഒഴിവായത്.കഴിഞ്ഞ ഏട്ട് മാസത്തെ സര്‍വീസിനിടയില്‍ അഞ്ചിലെറെ തവണ യാത്ര ബോട്ട് അപകടത്തില്‍പ്പെട്ടതായി ജനങ്ങള്‍ പറയുന്നു. ഫോര്‍ട്ടുകൊച്ചി യാത്രാബോട്ട് ദുരന്ത ശേഷം യാത്രാസര്വ്വീസിനായി കൊണ്ടുവന്നതാണ് 'പാപ്പി യെന്ന ബോട്ട്.
ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന പാപ്പിക്ക് പ്രതിമാസം അഞ്ച് ലക്ഷത്തിലെറെ രുപയാണ് കൊച്ചിന് കോര്പ്പറേഷന് വാടക നല്‍കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്കും കെടുപാടു തീര്‍ക്കുന്നതിന്റെ പേരില്‍ പാപ്പി' യാത്ര ബോട്ട് സര്‍വീസ് നടത്തിയിട്ടില്ല. സാധാരണക്കാരായ യാത്രക്കാരുടെ ജീവനുമായി നഗരസഭാധികൃതര്‍ പന്താടരുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് അധികൃതര്‍ ചുണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."