ഹരികിരണം പ്രചാരണ പരിപാടി തുടങ്ങി
കൊച്ചി: നാഷണല്‍ ആയുഷ് മിഷനും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന ഹരികിരണം പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായുളള മെഡിക്കല്‍ ക്യാംപയിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ മോനിപ്പളളി സരസ്വതി വിലാസം എല്‍.പി സ്കൂളില്‍ എം സ്വരാജ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സ) എം.എസ് റസിയ, ജില്ല പ്രോഗ്രാം മാനേജര്‍ ഹസീന മുഹമ്മദ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, വൈസ് ചെയര്മാന് ഒ.വി സലിം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ്തി സുമേഷ്, ഡിവിഷന് കൗണ്‍സിലര്‍ പ്രീതി വിനയചന്ദ്രന്, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. രാമചന്ദ്രവാര്യര്‍, ജില്ല പട്ടികജാതി വികസന ഓഫീസര്‍ അബ്ദുള്‍ സത്താര്‍, ഹരികിരണം പദ്ധതിയുടെ ജില്ല കോഓര്‍ഡിനേറ്റര്‍ ഡോ.കെ.വി ഹിത തുടങ്ങിയവര്‍ പങ്കെടുത്തു. സൗജന്യ ഔഷധം, ലാബ് പരിശോധന, സൗജന്യ ഭക്ഷണം ബോധവത്കരണ ക്ലാസുകള്‍, ഔഷധ സസ്യപ്രദരശനം എന്നിവ ക്യാംപിന്റെ ഭാഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."