HOME
DETAILS
MAL
ആന്തൂര്‍ നഗരസഭാ യോഗം മഴക്കാലപൂര്‍വ കാംപയിന് തുടങ്ങും
backup
April 28 2017 | 23:04 PM
തളിപ്പറമ്പ്: മഴക്കാലത്ത് പകര്‍ച്ചവ്യാധികളെ നേരിടാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ആന്തൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാല പൂര്‍വ കാംപയിന് സംഘടിപ്പിക്കും. മേയ് മുതല്‍ ഞായറാഴ്ച ഡ്രൈഡേ ആചരിക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങളെകുറിച്ച് ബോധവല്‍ക്കരണം നടത്തും. ഇതിനായി ക്ലബുകള്‍ വായനശാലകള്‍ കുടുബശ്രീ അങ്കണവാടി എന്നിവ കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. കിണര്‍ റീചാര്‍ജ്, മഴക്കുഴി നിര്‍മാണം, മഴവെളള ശേഖരണം എന്നിവ ഊര്‍ജിതപ്പെടുത്തും. ഇതിനായി മഴവീട് എന്ന പേരില്‍ കാംപയിന് സംഘടിപ്പിക്കും. മട്ടന്നൂരില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആന്തൂരിലും ഇതിനെതിരേ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."