HOME
DETAILS
MAL
കള്ള്ഷാപ്പിനെതിരേ ജനകീയ സമരം ശക്തമാക്കി
backup
April 28 2017 | 23:04 PM
ശ്രീകണ്ഠപുരം: മലപ്പട്ടം റോഡില്‍ പുതുതായി തുടങ്ങുന്ന കള്ള്ഷാപ്പിനെതിരേ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം ശക്തമാക്കി.
സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാനപാതയില്‍ കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലറ്റ് പൂട്ടിയതിനു ശേഷം കച്ചവട സാധ്യത കണക്കിലെടുത്താണ് ടൗണിനടുത്ത് തന്നെ കള്ള്ഷാപ്പ് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. കെ.ടി കത്രീന ചെയര്‍മാനും കെ.വി.കെ നമ്പ്യാര്‍ കണ്‍വീനറുമായി കമ്മറ്റി രൂപീകരിച്ചു. യോഗത്തില്‍ വി.ഡി ജോസഫ് അധ്യക്ഷനായി, എം.പി രാഘവന്, എം. മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."