HOME
DETAILS
MAL
ഓട മണ്ണിട്ട് നികത്തി; നഗരസഭ തിരികെ എടുപ്പിച്ചു
backup
April 28 2017 | 23:04 PM
ശ്രീകണ്ഠപുരം: വര്‍ഷങ്ങളായി ശ്രീകണ്ഠപുരത്തെ ഹോട്ടലുകളില്‍ നിന്നും ഇതര സ്ഥാപനങ്ങളില്‍ നിന്നും മലിനജലം പുഴയിലേക്കൊഴുകുന്ന ഓട ബസ്സ്റ്റാന്‍ഡിനു പുറകുവശത്ത് കെട്ടിടഉടമയായ സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത് ശ്രദ്ധയില്‍പെട്ട നഗരസഭ അതേ വ്യക്തിയെ കൊണ്ടുതന്നെ മണ്ണ് തിരികെ എടുപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഏറെ മലിന ജലമുള്ളതും കോട്ടൂര്‍ പുഴയുടെ ഭാഗത്തേക്ക് ഒഴുകുന്നതുമായ ഓടയാണ് ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ട് മൂടിയത്. കാര്യമറിഞ്ഞ വ്യാപാരികള്‍ രംഗത്തിറങ്ങുകയും നഗരസഭയെ ഇടപെടുത്തുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരും നഗരസഭാ അധികൃതരും സ്ഥലത്തെത്തി ഇട്ട മണ്ണ് തിരികെയെടുപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."