ശമ്പളം നല്കാന് പണമില്ല; മികച്ച പരിശീലകരെ ഇന്ത്യ നിയമിക്കില്ല
കൊല്‍ക്കത്ത: മുന്‍നിര പരിശീലകര്‍ക്ക് പണം നല്കാനില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകരാകാന്‍ വമ്പന്‍ സ്രാവുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വന്‍ തുക ശമ്പളമായി നല്കാനില്ലാത്തതിനാല് ഇക്കൂട്ടത്തില്‍ പെട്ടവരെ പരിശീലകരായി നിയമിക്കില്ല.
ഇരുന്നൂറ്റി അമ്പതില്‍ കൂടുതല്‍ പരിശീലകരില്‍ നിന്ന് ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷ ലഭിച്ചിരുന്നു. അതില്‍ നിന്ന് 40 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ 40 പേരില്‍ നിന്നായിരിക്കും പരിശീലകരെ തിരഞ്ഞെടുക്കുക. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുന്ന മികച്ച പരിശീലകരെ നിയമിക്കാന്‍ ഇന്ത്യക്ക് സാമ്പത്തികമായി കഴിവില്ലെന്നാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പറയുന്നത്. ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമനിക്ക്, പ്രസിദ്ധ പരിശീലകരായ ബിഗ് സാം, എറിക്സണ്, ആല്‍ബര്‍ട്ടോ സെക്കറൂണി, മസിമിലിയാനോ എന്നിവരൊക്കെ ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷ നല്കിയവരില് ഉണ്ടള്പ്പെടുന്നു. എന്നാല്‍ ഇവരെയൊക്കെ നിയമിച്ചാല്‍ ഇവര്‍ക്കൊപ്പം ഇവരുടെ വിദേശ കോച്ചിങ് ടീമിനെയും ഇന്ത്യ കൊണ്ട@ുവരേണ്ട@തായി വരും. ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ഫെഡറേഷന്റെ വിലയിരുത്തല്‍. ഉടന്‍ തന്നെ പരിശീലകനെ പ്രഖ്യാപിക്കുമെങ്കിലും പ്രമുഖകരുടെ പേരുകള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."