തൊഴിലാളികള്‍ സമരത്തില്‍ നിന്നു പിന്മാറണം: ബസുടമകള്‍
കണ്ണൂര്‍: ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ മേയ് നാലുമുതല്‍ നടത്താനിരുന്ന സമരത്തില്‍ നിന്നു പിന്മാറണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സായി 4,000 മുതല്‍ 5000 രൂപ വരെ നല്‍കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ബസ് നിരക്ക് വര്‍ധനവില്ലാതെ പുതിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്ത ഒരുസാഹചര്യമാണു ജില്ലയിലെ ബസ് വ്യവസായം നേരിടുന്നത്. ബസ് നിരക്ക് വര്‍ധന നടപ്പാക്കുന്ന സമയത്ത് ഇപ്പോള്‍ കുടിശ്ശികയായിരിക്കുന്ന ഡി.എ നല്‍കാന്‍ ബസ് ഉടമസ്ഥര്‍ തയാറാണെന്നും എന്നാല്‍ ബോണസ് നല്‍കാന്‍ സാധിക്കില്ലെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ സെബാസ്റ്റ്യന്‍, എം.വി വത്സലന്‍, കെ. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ 95 ശതമാനം തൊഴിലാളികള്‍ക്കും ബോണസ് ആക്ട് ബാധകമല്ലാത്ത സാഹചര്യത്തില്‍ ഫെസ്റ്റിവല്‍ അലവന്‍സ് എന്ന പേരില്‍ നിശ്ചിത തുക നല്‍കാന്‍ തയാറാണെന്നു ബസുടമസ്ഥ സംഘടനകള്‍ ലേബര്‍ ഓഫിസറുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും മുന്നില്‍ സമ്മതിച്ചതാണ്. ബോണസ് അംഗീകരിക്കേണ്ടതില്ലെന്ന കോടതി വിധിയുണ്ടായ സാഹചര്യത്തിലും ബോണസ് നല്‍കാന്‍ ഉടമസ്ഥര്‍ തയാറല്ല. പുതുക്കിയ ബോണസ് നിയമമനുസരിച്ച് ഇരുപതിലധികം തൊഴിലാളികളുള്ള സ്ഥാപനത്തില്‍ മാത്രമേ ബോണസി നല്‍കേണ്ടതുള്ളൂ. ഇതിനു വിരുദ്ധമായി സമരം പ്രഖ്യാപിച്ചതു അംഗീകരിക്കാനാവില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."