'രാമന്‍ ദൈവമല്ല, രാജകുമാരനാണ്, മോദിയും സംഘവും അദ്ദേഹത്തെ ജനങ്ങളെ വിഢികളാക്കാനുള്ള ആയുധമാക്കുന്നു'- വിമര്‍ശനവുമായി കട്ജു
ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് ആശംസകള്‍ ചൊരിയാന്‍ ദേശീയ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുന്നതിനിടെ പരിഹാസവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്നും ചോദിച്ചു. ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍. നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ- അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് ചോദിച്ചു. രാമനെ ഇന്ത്യന്‍ ജനതയെ വിഢികളാക്കാനുള്ള ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#ReturnBabrilandtoMuslims
— manav (@manavjivan) August 5, 2020
Ram is not God - Former SC justice Mr. Katju.
And no case has been filed against him so far.
Ram was prince and his father was Dashrath king. Indians are being fooled by Modi.pic.twitter.com/6tGfuHwYxa
ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാം പരിഹാസ്യരാവുകയാണ്. പശു ഇവിടെ മാതാവാണ്. മനുഷ്യരുടെ മാതാവെങ്ങിനെയാണ് ഒരു മൃഗമാവുന്നത്- അദ്ദേഹം ചോദിച്ചു. മാനവ് എന്ന ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതാണ് കട്ജുവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."